വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല; ഗണേഷിനെതിരെ ജഗദീഷ്

പ്രസംഗങ്ങളില്‍ ഗണേഷിനെതിരെ ജഗദീഷ് പരാമര്‍ശം നടത്തുന്നുണ്ട്

നിയമസഭ തെരഞ്ഞെടുപ്പ് , ഗണേഷ് കുമാര്‍ , ജഗദീഷ് , യുഡിഎഫ്
പത്തനാപുരം| jibin| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (22:30 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പത്തനാപുരത്തെ സ്ഥാനാര്‍ഥികളായ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷും തമ്മില്‍ വാക് പോര്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല. നേതാക്കന്മാര്‍ നാടിന് അപമാനകരമാകുന്ന ഒരു പ്രവര്‍ത്തിയിലും പങ്കാളിയാകാനോ അത്തരം നീക്കങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ പാടില്ലെന്നും ജഗദീഷ് പറഞ്ഞു.

യുഡിഎഫ് ടിക്കറ്റില്‍ പത്തനാപുരത്ത് ഗണേഷിനെ നേരിടാനൊരുങ്ങുന്ന ജഗദീഷ് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളില്‍ സജീവമായിരിക്കുകയാണ്. പൊതുപരിപാടികളിലും സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകളും അദ്ദേഹമെത്തുന്നുണ്ട്. വേദികളിലെ പ്രസംഗങ്ങളില്‍ ഗണേഷിനെതിരെ ജഗദീഷ് പരാമര്‍ശം നടത്തുന്നുണ്ട്.

സ്ഥാനാര്‍ഥിത്വം ഔദ്യേഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ മണ്ഡലത്തില്‍ സജീവമാകാന്‍ കഴിഞ്ഞിട്ടുണ്ടു ജഗദീഷിന്. എന്നാല്‍ ശക്തമായ പ്രചാരണത്തിന് ഇറങ്ങാതെ മാറി നില്‍ക്കുകയാണ് ഗണേഷ്. ഇത്തവണ ഇടതു പിന്തുണയുള്ളത് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം ഉറച്ചു വിസ്വസിക്കുന്നത്.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :