ആക്ഷന്‍ ഹീറോ പകരം വീട്ടുകയാണ്; സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും, നരേന്ദ്ര മോദി പറഞ്ഞാല്‍ തിരുവനന്തപുരം സെന്‍‌ട്രലില്‍ താരം സ്ഥാനാര്‍ഥിയാകും

ബിജെപിയുടെ പ്രതീക്ഷകള്‍ മുഴുവന്‍ തിരുവനന്തപുരത്താണ്

  സുരേഷ് ഗോപി , ബിജെപി , നരേന്ദ്ര മോദി , സ്ഥാനാര്‍ഥി , നിയമസഭ തെരഞ്ഞെടുപ്പ് , കുമ്മനം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (04:17 IST)
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപിയുടെ കീറാമുട്ടിയായി സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി വിഷയം തുടരുകയാണ്. ദേശിയ ചലച്ചിത്ര വികസസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിന് പിന്നാലെ കേന്ദ്രസഹമന്ത്രി സ്ഥാനവും നല്‍കുമെന്ന് പറഞ്ഞു പറ്റിച്ചതും നേതൃത്വം ആവശ്യമായ പരിഗണ നല്‍കാത്തതുമാണ് താരത്തിനെ രോക്ഷാകുലനാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വമാണ്.

ബിജെപിയുടെ പ്രതീക്ഷകള്‍ മുഴുവന്‍ തിരുവനന്തപുരത്താണ്. ജില്ലയിലെ മറ്റ് ശക്തികേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ കണ്ടെത്തിയെങ്കിലും സെന്‍‌ട്രല്‍ സുരേഷ് ഗോപിക്കായി ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ഡല്‍ഹിയിലെത്തുന്ന കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുമെന്നും സുരേഷ് ഗോപി വിഷയം അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ നിന്ന് വ്യക്തമായ ഉറപ്പും ധാരണയും ലഭിക്കാതെ ഒന്നിനുമില്ലെന്ന നിലപാടിലാണ് താരം. മത്സരത്തിനില്ലെന്ന് താരം പരസ്യമായി പറയാത്ത സാഹചര്യത്തില്‍ എങ്ങനെയും തെരഞ്ഞെടുപ്പ് ഗോദയിലിറക്കുക എന്ന ലക്ഷ്യമാണ് കുമ്മനത്തിനുള്ളത്.

നേരത്തെ മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി കുമ്മനത്തെ അറിയിച്ചുരുന്നുവെങ്കിലും മോദിയുടെ വിളി ഉണ്ടായാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലേക്ക് അദ്ദേഹത്തെ വിളിപ്പിക്കുമെന്നും അവിടെവെച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പില്‍ സജീവമാകാനും താരത്തിന് കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചേക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ ആക്ഷന്‍ ഹീറോ മത്സരത്തിനിറങ്ങിയാല്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി കഴിഞ്ഞു.


കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിന്റെ കഥ ഒരുപാട് കേട്ട സ്ഥലമായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍. മന്ത്രി ശിവകുമാര്‍ ബിജെപിക്ക് അനുകൂലമായി വോട്ട് മറിച്ചെന്ന വാര്‍ത്തകളുടെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. സിപിഎം ഈ കാര്യം ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോപണങ്ങളെ മറികടക്കുന്നതിനൊപ്പം ജയിപ്രതീക്ഷ കൂടുതലുള്ള ഒരാളെ മത്സരിപ്പിക്കണമെന്നും ബിജെപി പാളയത്തില്‍ സംസാരമുണ്ട്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിയേക്കാള്‍ നല്ലൊരു മുഖം പാര്‍ട്ടിയില്‍ ഇല്ലെന്നതാണ് താരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണം. ഇടതു പിന്തുണയോടെ ആന്റണി രാജു മത്സര രംഗത്തേക്ക് ഇറങ്ങുമെന്ന വാര്‍ത്തയുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വിഘടിക്കുമെന്ന് കരുത്തുന്നവരുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :