ലാലു അലക്‍സിന് താല്‍പ്പര്യം ഇടതുപാളയം; പിറവത്ത് പോരിനിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്, അനൂപ് ജേക്കബിന് തിരിച്ചടികളുടെ ഘോഷയാത്ര

പിറവം ജയസാധ്യതയുള്ള ഇടമാണെന്നാണ് ലാലു അലക്‍സ് കരുതുന്നത്

ലാലു അലക്‍സ് , കേരളാ കോണ്‍ഗ്രസ് (ബി) , അനൂപ് ജേക്കബ് , സിപിഎം , കോണ്‍ഗ്രസ് , നിയമസഭ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 14 മാര്‍ച്ച് 2016 (20:41 IST)
വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് സിനിമാ താരങ്ങളുടെ മത്സരവേദി കൂടിയാണ്. കോണ്‍ഗ്രസ് പട്ടികയില്‍ ജഗദീഷും ഇടതിന്റെ ലിസ്‌റ്റില്‍ മുകേഷും കയറിപ്പറ്റുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ബിജെപിയുടെ പട്ടികയില്‍ കൊല്ലം തുളസിയും ഇടം നേടിയപ്പോള്‍ കോണ്‍ഗ്രസ് പട്ടികയിലുണ്ടെന്ന് പറഞ്ഞിരുന്ന സിദ്ദിഖിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയും ചെയ്‌തു.

ഈ അവസരത്തിലാണ് അപ്രതീക്ഷിതമായി ലാലു അലക്‍സ് കളത്തിലേക്ക് രംഗപ്രവേശനം നടത്തിയത്. ഇടതു- വലതു മുന്നണിയേയും അവരെ നയിക്കുന്ന നേതാക്കളെയും പ്രശംസിച്ച താരം ബിജെപിയേയും പുകഴ്‌ത്തുന്നതില്‍ മടി കാണിച്ചില്ല. എന്നാല്‍ താന്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കാന്‍ തയാറാകാതിരുന്ന അദ്ദേഹം ഗോദയിലിറങ്ങുമെന്ന കാര്യം പതിനഞ്ച് ദിവസത്തിനകം വ്യക്തമാക്കുമെന്ന് പറയുകയും ചെയ്‌തതോടെ മുന്നണികള്‍ സമ്മര്‍ദ്ദത്തിലാകുകുകയും ചെയ്‌തു.

കഴിഞ്ഞ പിറവം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ ലാലു അലക്‍സ് ഇത്തവണ ലക്ഷ്യം വെക്കുന്നത് അനൂപിനെതിരെയുള്ള ഒരു പോരാട്ടമാണ്. ഓപ്പണായിട്ട് പറഞ്ഞാല്‍ ഇടത് ടിക്കറ്റില്‍ പിറവത്ത് പോരിനിറങ്ങുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കടുത്തുരുത്തിയും പിറവവുമാണ് താരത്തിന്റെ നോട്ടമെങ്കിലും പിറവത്തിനാണ് അദ്ദേഹം കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് അഭ്യൂഹം.

പിറവം ജയസാധ്യതയുള്ള ഇടമാണെന്നാണ് ലാലു അലക്‍സ് കരുതുന്നത്. സിനിമാ താരമെന്ന ഇമേജിനപ്പുറം
സഭാനേതൃത്വവുമായും വിവിധ സമുദായിക സംഘടനകളുമായുള്ള അടുപ്പം വ്യക്തമായ മുന്‍ തൂക്കം നല്‍കുമെന്നാണ് അദ്ദേഹം കരുതുന്നത്. കൂടാതെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലുണ്ടായ പടലപ്പിണക്കവും കോണ്‍ഗ്രസുമായുണ്ടായ സീറ്റ് തര്‍ക്കവും വോട്ടാകുമെന്നാണ് സിപിഎം വിചാരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലാലു അലക്‍സ് ജയസാധ്യത കൂടുതലുള്ള താരമാണെന്ന്
വിലയിരുത്തലുണ്ട്. ജോണി നെല്ലൂരുമായി ഉടക്കി നില്‍ക്കുന്ന അനുപ് ജേക്കബിന് പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണമായ
പിന്തുണയില്ലാത്തതും യാക്കോബയ സഭയുടെ അനിഷ്‌ടവും നേരിടുന്നത് ഇടതിന് നേട്ടമാകുമെന്നാണ് അറിയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :