ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ കോച്ചിംഗ്

ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ കോച്ചിംഗ്

കൊച്ചി| Rijisha M.| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (10:31 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് അനുകൂലമായി മൊഴി നൽകാൻ സാക്ഷികളായ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ നേതൃത്വത്തിൽ കോച്ചിംഗ് ക്ലാസ് നൽകിയെന്ന് പൊലീസ്. ചോദ്യങ്ങൾ നേരിടേണ്ടത് എങ്ങനെയെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് എങ്ങനെയെന്നും കന്യാസ്‌ത്രീകളേ പഠിപ്പിച്ചിരുന്നു.

ജലന്ധർ രൂപത പി ആർ ഒ ആയ ഫാദർ പീറ്റർ കാവുംപുറമാണ് കന്യാസ്‌ത്രീകൾക്ക് കോച്ചിംഗ് ക്ലാസ് നൽകിയത്.
അദ്ദേഹം ഇതിനായി കൊച്ചിയിൽ എത്തുകയും മുറിയെടുത്ത് താമസിക്കുകയും ചെയ്‌തതായി പൊലീസ് പറയുന്നു. മൂന്ന് കന്യാസ്‌ത്രീകൾക്കാണ് കോച്ചിംഗ് നൽകിയത്.

ഫാദർ പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്ത് കന്യാസ്ത്രീകളെ വിളിച്ചുവരുത്തിയാണ് മൊഴിപഠിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട്, ഫാദർ പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്തും പൊലീസ് പരിശോധന നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :