ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് അനിവാര്യമെന്ന് പൊലീസ്; ബിഷപ്പിന്റെ മൊഴി കള്ളം, മൂന്ന് മൊഴികൾ നിർണ്ണായകം

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് അനിവാര്യമെന്ന് പൊലീസ്; ബിഷപ്പിന്റെ മൊഴി കള്ളം, മൂന്ന് മൊഴികൾ നിർണ്ണായകം

കോട്ടയം| Rijisha M.| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (09:13 IST)
കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് അനിവാര്യമെന്ന് പൊലീസിന്റെ വിലയിരുത്തൽ. ബിഷപ്പിന്റെ മൊഴികൾ കള്ളമാണെന്ന് തെളിയിക്കുന്ന നിർണ്ണായക തെളിവുകൾ ലഭ്യമായതോടെയാണ് ഇത്തരത്തിലൊരു വിലയിരുത്തൽ. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചു.

ഇതുവരെ 81 മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ മൂന്നെണ്ണം വളരെ നിർണ്ണായകമാണ്. പീഡനം നടന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ എത്തിയിരുന്നെന്നും തെളിയിക്കുന്ന മൊഴിയാണ് ഇപ്പോൾ പൊലീസിന് ലഭ്യമായിരിക്കുന്നത്. ഈ മൊഴി തന്നെയാണ് ഏറ്റവും പ്രധാനമായിരിക്കുന്നതും. മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണു മൊഴി നല്‍കിയത്.

എന്നാൽ, കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിൽ താമസിച്ചതെന്നാണു ബിഷപ്പിന്റെ മൊഴി. അതേസമയം മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ലെന്ന് അവിടെ രജിസ്‌റ്റർ കൈകാര്യം ചെയ്യുന്ന കന്യാസ്‌ത്രീയുടെ മൊഴിയും ഉണ്ട്. ഈ രൺറ്റ് മൊഴികൾക്ക് പുറമേയാണ് ബിഷപ്പിന്റെ കാർ ഡ്രൈവറുടെ മൊഴി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :