സുപ്രീംകോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; മിഷനറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു

ശനി, 15 സെപ്‌റ്റംബര്‍ 2018 (08:41 IST)

അനുബന്ധ വാര്‍ത്തകള്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
 
സംഭവത്തിൽ മിഷനറീസ് ഓഫ് ജീസസിനെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ബലാത്സംഗ കേസുകളില്‍ ഇരകളുടെ സ്വകാര്യത കര്‍ശനമായും പാലിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
 
ബിഷപ്പിതിരെ പരാതി നൽകിയതിന് പ്രതികാര നടപടിയെന്നോണമാണ് ഇരയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ്  പുറത്തുവിട്ടത്. ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയാണെന്ന് വിശദീകരിക്കുന്നതിനായി മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട്  പുറത്തുവിടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭയുടെ അന്തസ് പി സി പാതാളത്തോളം ചവിട്ടിത്താഴ്ത്തി? ഇതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് പി സി ജോർജ്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ...

news

ആദ്യ വെട്ടിൽ തന്നെ വീണു, നിലത്ത് വീണ പ്രണയ്നെ ഒന്നു കൂടി വെട്ടി; തടയാനാകാതെ മൂന്ന് മാസം ഗർഭിണിയായ ഭാര്യ

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് പട്ടാപ്പക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. ...

news

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിന് സ്ഥിരം സംവിധാനം വേണം: സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

മുല്ലപ്പെരിയാറിന്റെ മേൽനോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജല വിഭവ ...

news

സർക്കാർ ജീവനക്കാരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സർക്കാർ ജീവക്കരിൽനിന്നും നിർബന്ധിച്ച് ശമ്പളം ...

Widgets Magazine