നക്ഷത്ര ആമകളുമായി അഞ്ചംഗ സംഘം പിടിയില്‍

നക്ഷത്ര ആമകളെ കടത്തുന്ന 5 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

വാളയാര്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (14:32 IST)
വാഹന പരിശോധനയ്ക്കിടെ നക്ഷത്ര ആമകളെ കടത്തുന്ന 5 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു മലയാളികളും രണ്ട് തമിഴ്നാട്ടുകാരും അടങ്ങിയ സംഘത്തെ പാലക്കാട് ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡാണു പിടികൂടിയത്.

തിരുവാഴിയോട് സ്വദേശി വിനോദ് (51), ചെര്‍പ്പുളശേരി അഷറഫ് (35), കാരമട മേട്ടുപ്പാളയം മൊയ്തീന്‍ കുട്ടി (63) എന്നിവര്‍ക്കൊപ്പം തമിഴ്നാട് സ്വദേശികളായ ശക്തിവേല്‍ (45), ദിണ്ടുക്കല്‍ മണി അരസ് (25) എന്നിവരുമാണു പിടിയിലയത്.

ഫോറസ്റ്റ് അധികാരികള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണു പരിശോധന നടത്തിയത്. നക്ഷത്ര ആമകളെ കടത്താന്‍ ഉപയോഗിച്ച ടാറ്റാ സുമോയും പിടിച്ചെടുത്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :