പ്രശസ്‌ത പെർഫ്യൂം സ്‌പെഷ്യലിസ്‌റ്റ് മോണിക്ക ഗുർദേ കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗത്തിനിരയായോന്ന് സംശയം!

പ്രശസ്‌ത പെർഫ്യൂം സ്‌പെഷ്യലിസ്‌റ്റ് മോണിക്ക ഗുർദേ കൊല്ലപ്പെട്ടു

 perfume specialist , Monica Gordo , murder , rape , police , hospital , thief മോണിക്ക ഗുർദേ , നഗ്നത , മോഷണം , ബലാത്സംഗം , പെർഫ്യൂം , പോസ്‌റ്റ്മോർട്ടം , മോണിക്ക
പനാജി| jibin| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (16:58 IST)
പ്രമുഖ പെർഫ്യൂം സ്‌പെഷ്യലിസ്‌റ്റും ഗവേഷകയുമായ മോണിക്ക ഗുർദേ കൊല്ലപ്പെട്ടു. ബലാത്സംഗത്തിന് ശേഷമാണ് മോണിക്കയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ ഫ്ലാറ്റില്‍ മോഷണം നടന്നതായും വ്യക്തമായി. പനാജിയിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കാലും കൊയും കട്ടിലിനോട് ചേർത്ത് കെട്ടി നഗ്നമായ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ പാടുകൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ പീഡനത്തിന്റെ മുറിവുകളും കണ്ടെത്തി. ഇതിനാലാണ് ബലാത്സംഗത്തിന് ഇരയായോ എന്ന് പൊലീസ് സംശയിക്കുന്നത്. പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു.

മോണിക്കയുടെ ഫ്ലാറ്റില്‍ മോഷണം നടന്നുവെന്ന് വ്യക്തമായി. മുറിയിലുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ആരും അതിക്രമിച്ചു കയറിയിട്ടില്ലെന്നാണ് കാവല്‍ക്കാര്‍ പറയുന്നത്. 39 കാരിയായ മോണിക്ക ഒറ്റയ്‌ക്കാണ്
ഫ്ലാറ്റിൽ വാടകയ്‌ക്ക് താമസിച്ചിരുന്നത്. പോർവോറിം എന്ന ഗ്രാമത്തിൽ നിന്നും ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഗോൾഡയിലുള്ള ഫ്ലാറ്റിലേക്ക് ഇവർ താമസം മാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :