ഐ എസിനു വേണ്ടി യുദ്ധം ചെയ്തിരുന്നു, രക്ഷപ്പെടാൻ ശ്രമിക്കുന്നത് അപകടമെന്ന് മനസ്സിലാക്കി; കനകമലയിൽ പിടിയിലായ സുബ്‌ഹാനിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

പിടിയിലായ സുബ്‌ഹാനി ഐ സിനായി യുദ്ധം ചെയ്തയാൾ

കണ്ണൂർ| aparna shaji| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (17:45 IST)
കനകമലയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് കേരളത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഐ എസ് സംഘടനയുമായി ബന്ധമുള്ളവരെയാണ് എൻ ഐ എ റെയ്ഡിൽ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ഐ എസിനായി യുദ്ധം ചെയ്തിരുന്നയാളാണ് പിടിയിലായ തൊടുപുഴ സ്വദേശി സുബ്‌ഹാനി. ഇറാഖിൽ യുദ്ധങ്ങൾ ചെയ്തിരുന്ന ഇയാൾ പിന്നീട് നാട്ടിലേക്ക് തിരികെ വരികയായിരുന്നു. ഐ എസിലേക്കുള്ള പ്രവേശനം മുതൽ പിടിയിലാകുന്നത് വരെയുള്ള കാര്യങ്ങൾ അവിശ്വസനീയമെന്ന് പൊലീസ്.

സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ ഐഎസിലേക്ക് ആകൃഷ്ടനായത്. പോരാട്ടത്തിനിടെ സുഹൃത്തുക്കൾ മരിക്കുന്നതു കണ്ടാണ് സുബ്ഹാനി ഇറാഖിൽനിന്നു പോരുന്നത്. എന്നാൽ ഐ എസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ സുബ്ഹാനി, ഇന്ത്യയിൽ ഐഎസിനു വേണ്ടി പ്രവർത്തിക്കാമെന്ന് മേധാവികൾക്ക് ഉറപ്പു നൽക്കുകയായിരുന്നു.
ഐ എസിനായി സ്ഫോടക വസ്തുക്കൾ ശേഖരിക്കാനൊരുങ്ങുകയായിരുന്നു ഇയാളെന്നും എൻ ഐ എ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :