കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (09:27 IST)
കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം. പൊലീസിന്റെ കാവല്‍പ്പുരയ്ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പൊലീസുകാരന്‍ മരിച്ചു. കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് വെടിവെപ്പ് ഉണ്ടായത്.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് പൊലീസ് കാവല്‍പ്പുരയ്ക്കു നേരെ വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തില്‍ മറ്റൊരു പൊലീസുകാരനും നാട്ടുകാരനും പരുക്കേറ്റു. കോണ്‍സ്റ്റബിള്‍ സഹൂര്‍ അഹമ്മദിനാണ് പരുക്കേറ്റത്. പരുക്കേറ്റ ഇയാളെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷോപ്പിയാന്‍ ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ജംനാഗ്രിയിലെ കാവല്‍പ്പുരയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് തിരിച്ചു വെടിവെച്ചെങ്കിലും ഭീകരര്‍ കടന്നുകളഞ്ഞു. ആക്രമണം നടന്ന സ്ഥലം പൊലീസ് കാവലിലാണ്. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :