സീരിയല്‍, സിനിമ നടന്‍ കിടങ്ങൂര്‍ ശ്രീരംഗത്ത് എംഎസ് വാര്യര്‍ അന്തരിച്ചു

കൊച്ചി, ബുധന്‍, 29 നവം‌ബര്‍ 2017 (12:00 IST)

പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കിടങ്ങൂർ ശ്രീരംഗത്ത് എംഎസ് വാര്യർ അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അങ്കമാലി എല്‍‌എഫ് ആശുപത്രിയിലായിരുന്നു മരണം. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 
 
നാടക രംഗത്ത് നൽകിയ ശ്രേഷ്ഠമായ സംഭവനകൾ മാനിച്ച് 2011ൽ എസ്എൽപുരം സദാനന്ദൻ സ്മാരക പുരസ്‌കാരം നൽകി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചിരുന്നു. വിശ്വ കേരള കലാസമിതി, കോട്ടയം ദേശാഭിമാനി തീയറ്റേഴ്സ്, എസ്എൽ പുരത്തിന്റെ സൂര്യ സോമ തീയറ്റേഴ്സ്  തുടങ്ങിയ പ്രശസ്ത ട്രൂപ്പുകളിൽ നിരവധി നാടകങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി അമൃത ഹോസ്പിറ്റലിന് ദാനം ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജനതാദളില്‍ ഭിന്നത: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍; ജെഡിയു എല്‍ഡിഎഫിലേക്ക് ?

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജെഡിയു - ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ലോക്സഭാ ...

news

ഒടുവിൽ ബി‌സി‌സിഐയും തിരിച്ചറിഞ്ഞു 'പത്താം നമ്പർ ജഴ്സി ഒരു വികാരമാണെന്ന്' !

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ എന്നല്ല ലോക ക്രിക്കറ്റിൽ തന്നെ പത്താംനമ്പർ ജഴ്സിയെന്ന് ...

news

‘വീരേന്ദ്രകുമാര്‍ രാജിവെയ്ക്കുന്ന വിവരം പത്രം വഴിയാണ് അറിഞ്ഞത്’: കോടിയേരി ബാലകൃഷ്ണന്‍

വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല എന്ന് സി പി എം സംസ്ഥാന സെക്രട്ടറി ...

news

'വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട' - മാധ്യമ പ്രവർത്തകനോട് കാവ്യ

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ദിലീപ് - കാവ്യ വിവാഹം നടന്നത്. അഭ്യൂഹങ്ങൾക്കും ...

Widgets Magazine