'വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട' - മാധ്യമ പ്രവർത്തകനോട് കാവ്യ

ബുധന്‍, 29 നവം‌ബര്‍ 2017 (11:04 IST)

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ദിലീപ് - കാവ്യ വിവാഹം നടന്നത്. അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കുമൊടുവിൽ 2016 നവംബർ 25നാണ് കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ദിലീപ് കാവ്യയുടെ കഴുത്തിൽ മിന്നുകെട്ടിയത്. അതിനുശേഷം നടിയെ ആക്രമിച്ച കേസിലും തുടർന്നുണ്ടായ സംഭവങ്ങളിലും ചാനലുകൾ ഇരുവരേയും കടന്നാക്രമിച്ചിരുന്നു. ഇപ്പോഴിതാ, ഇനിയും തങ്ങളുടെ കണ്ണീർ കണ്ട് നിങ്ങൾ വ്യൂവർഷിപ്പ് കൂട്ടേണ്ട എന്ന് കാവ്യ വ്യക്തമായി പറയുന്നു.
 
വിവാഹ വാര്‍ഷിക ദിവസം ആശംസ അറിയിച്ച് വിളിച്ച മാധ്യമപ്രവര്‍ത്തകനോടാണ് കാവ്യയുടെ കിടിലന്‍ മറുപടി. ആശംസകൾ അറിയിച്ച് നിരവധി പേരാണ് കാവ്യയെ വിളിച്ചത്. ഇതിൽ മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. ചിലർക്ക് കാവ്യയുടെ വക എന്തെങ്കിലും മറുപടിയാണെങ്കിലും മതിയെന്നായി. 
 
വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു. എന്നാൽ, അപ്പോൾ തന്നെ കണക്കിനു മറുപടിയാണ് കാവ്യ നൽകിയതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹവാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും. 
വേണ്ട ചേട്ടാ, എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല. എന്ന് കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ജനങ്ങളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. പട്ടിക ...

news

ഇതു വായിച്ചാൽ വിജയ് സേതുപതിയെന്ന നടനോടുള്ള ആരാധനയും ബഹുമാനം കൂടും, ഉറപ്പ്!

മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ ...

news

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ഒര്‍പ്പിക്കാന്‍ ഇനി ഫേസ്ബുക്കും !

പതിനെട്ട് വയസ്സുതികഞ്ഞ പ്രായപൂര്‍ത്തിയായ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ...

news

സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും സംസാരിച്ചു, ഭർത്താവിനെ കാണണം; നിലപാടിൽ ഉറച്ച് ഹാദിയ

ഭാർത്താവ് ഷെഫീൻ ജഹാ‌നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഹാദിയ. സുപ്രീംകോടതിയുടെ ...

Widgets Magazine