വ്യാജബിരുദ നിര്‍മ്മാണം: സ്ത്രീ അറസ്റ്റില്‍

തൃശൂര്‍| Last Modified ശനി, 25 ജൂലൈ 2015 (18:31 IST)
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഗൂഡസംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളായ സ്ത്രീ അറസ്റ്റിലായി. തൃശൂര്‍ കൊട്ടേക്കാട് താമസം സീനത്ത് എന്ന 49 കാരിയാണ് പെരാമംഗലം പൊലീസിന്‍റെ വലയിലായത്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ്ജ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. വിവിധ യൂണിവേഴ്സിറ്റികളുടെ നൂറോളം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ജയിംസ്
ഭാരതീയ ഓര്‍ത്തഡോക്സ് സഭ എന്ന പേരില്‍ സ്വന്തമായി സഭ രൂപീകരിച്ച് ഇതിന്‍റെ ബിഷപ്പ് എന്ന പേരിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ഇതിനായി തൃശൂര്‍
പാട്ടുരായ്ക്കലില്‍ റോയല്‍ കണ്‍സല്‍റ്റന്‍സി എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തിയിരുന്നു.

എം.ബി.എ ബിരുദത്തിനു ഒന്നേകാല്‍ ലക്ഷവും ബി.ടെക്കിന്‍റേതിനു അരലക്ഷവും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 40000 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. വിദേശത്തു മാത്രമേ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാവൂ എന്ന നിബന്ധനയിലായിരുന്നു ഇവ നല്‍കിയിരുന്നത് എന്ന് പൊലീസ് അറിയിച്ചു. വിയ്യൂര്‍ എസ്.ഐ ഗിരിജാവല്ലഭന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :