ഷാപ്പിലെ കൊല: പ്രതിയായ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍

Last Updated: ബുധന്‍, 22 ജൂലൈ 2015 (18:18 IST)
തകഴി ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അസം സ്വദേശി ആകാശ് ദീപക് കസ്റ്റഡിയിൽ. അസം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അസമിൽ മസൂളിയിലെ വീടിനു സമീപത്തെ ഒളിത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കേസിലെ അന്വേഷണ സംഘം ഇന്നോ നാളെയോ മസൂളിയിൽ എത്തി ഇയാളെ ചോദ്യം ചെയ്യും.

കൊലയ്ക്ക് ശേഷം തകഴിയിൽ നിന്ന് രക്ഷപെട്ട ആകാശ് സീമാന്ധ്ര, ബംഗളുരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷമാണ് നാട്ടിൽ എത്തിയത്. പലവട്ടം സിം കാർഡ് മാറിയ ഇയാൾ ഭാര്യയെ വിളിക്കുന്നതു വഴിയാണ് പൊലീസിന് വിവരം ലഭിച്ചിരുന്നത്. ഇയാൾ ആകാശ് ദീപക് തന്നെയാണോ എന്നു പരിശോധിക്കുകയാണ്.കഴിഞ്ഞ പത്താം തിയതിയാണ് തകഴിയിൽ ഷാപ്പിലെ പാചകക്കാരനെ കൊലപ്പെടുത്തി ഫ്രീസറിൽ വെച്ചനിലയിൽ കണ്ടെത്തിയത്.
മിത്രകരി സ്വദേശി രാമചന്ദ്രനാണ് (64) കൊലചെയ്യപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :