ഓപ്പറേഷന്‍ മണ്‍സൂണ്‍: ക്ഷേത്ര മോഷ്ടാക്കള്‍ അറസ്റ്റില്‍

കായം‍കുളം| Last Modified വ്യാഴം, 23 ജൂലൈ 2015 (20:03 IST)
ഓപ്പറേഷന്‍ മണ്‍സൂണിന്‍റെ ഭാഗമായി കായം‍കുളം പൊലീസ് നടത്തിയ സ്പെഷ്യല്‍ റെയ്ഡില്‍ കുപ്രസിദ്ധരായ 2 ക്ഷേത്ര മോഷ്ടാക്കള്‍ വലയിലായി. കായം‍കുളം ചേരാവള്ളി പുത്തന്‍ മണ്ണേല്‍ അത്തര്‍ ബാബു എന്ന ഹുസൈന്‍ ബാബു (48), മാങ്കാംകുഴി വെട്ടിയാര്‍ തെക്ക് മുകള്‍ പറമ്പില്‍ തെക്കതില്‍ ബിജു എന്നിവരാണു അറസ്റ്റിലായത്.

കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ മോഷണങ്ങള്‍ക്ക് ഇതോടെ തുമ്പുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നൂറ്റിയൊന്ന് നിലവിളക്കുകള്‍ ഇരുപത്തി മൂന്നു പൂജാപത്രങ്ങള്‍, ചെമ്പു പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയുടെ സാമഗ്രികള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.

പതിനൊന്നു ക്ഷേത്രങ്ങളിലെ മോഷണങ്ങളാണ് ഇവരെ പിടികൂടിയതിലൂടെ തെളിഞ്ഞത്. കായം‍കുളം, മാന്നാര്‍ എന്നിവിടങ്ങളിലെ വിവിധ കടകളില്‍ നിന്നായിരുന്നു മോഷണ വസ്തുക്കള്‍ തൊണ്ടിയായി പിടിച്ചെടുത്തത്. കായംകുളം ഡിവൈ.എസ്.പി ദേവമനോഹറിന്റെ നിർദ്ദേശപ്രകാരം സി.ഐ കെ.എസ് ഉദയഭാനുവിന്റെ നേതൃത്വത്തിലാണു പൊലീസ് പ്രതികളെ പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :