ബഹളം വെച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല: പീഡനശ്രമത്തെ കുറിച്ച് സനുഷയ്ക്ക് പറയാനുള്ളത്

കൊച്ചി, വ്യാഴം, 1 ഫെബ്രുവരി 2018 (15:03 IST)

Sexual Abuse , Actress Molestation , Actress Attack , Sanusha , യുവനടി , യുവനടിക്ക് നേരെ അതിക്രമം , പൊലീസ് , അറസ്റ്റ്

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.  മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവേയാണ് നടിയായ സനുഷയ്ക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 
 
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തന്നെ ട്രെയിനിലെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് തന്നെ അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് സനുഷ പറയുന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ താന്‍ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും തന്നെ സഹായിക്കാന്‍ എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
അവസാനം അതേ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് നിന്നുള്ള ഒരു യാത്രക്കാരനുമാണ് തന്നെ സഹായിക്കാന്‍ എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്’; പോസ്റ്റ് വൈറല്‍

പ്രശസ്ത ശില്പിയും ചിത്രകാരനുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ ...

news

ചെങ്ങന്നൂരില്‍ പ്രഹരമേറ്റ് മാണി, ലോട്ടറിയടിച്ചത് കോണ്‍ഗ്രസിന്; നീക്കം സിപിഎമ്മിന് തിരിച്ചടി!

കർഷകരെ ഏറ്റവുംകൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന കെഎം മാണിയുടെ പ്രസ്‌താവന കേരളാ കോണ്‍ഗ്രസ് ...

news

മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ...

news

യൂണിയന്‍ ബജറ്റ് 2018: അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാം ബജറ്റിന് തുടക്കം

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം. കാത്തിരിപ്പിന് ...

Widgets Magazine