തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ ഒഴിവാക്കണം; ഇന്ദിരാഗാന്ധിക്ക് ഹാലേലുയ്യ പാടിയത് ഓര്‍മ്മപ്പെടുത്തി സിപിഐയോട് ഇപി ജയരാജന്‍

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍

കണ്ണൂര്| സജിത്ത്| Last Updated: വെള്ളി, 17 ഫെബ്രുവരി 2017 (13:45 IST)
ലോ അക്കാദമി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ രംഗത്ത്. എസ്എഫ്‌ഐയെ കരിവാരിത്തേക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചിലര്‍ ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും വര്‍ധിച്ച പിന്തുണയിലും വളര്‍ച്ചയിലും അസൂയ പൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണെന്ന് സിപിഐയുടെ പേരെടുത്ത് പറയാതെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമര്‍ശിച്ചു.

ഇ.പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :