സര്‍ക്കാര്‍ നോട്ടീസിന് പിന്നാലെ വീണ്ടും തിരിച്ചടി; ലോ അക്കാദമിയുടെ പ്രധാനകവാടം പൊളിച്ച്​ മാറ്റി

ലോ അക്കാദമിയുടെ കവാടം പൊളിച്ച്​ മാറ്റി

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 11 ഫെബ്രുവരി 2017 (11:57 IST)
തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം മാനേജ്മെന്റ് പൊളിച്ചുനീക്കി. റവന്യു ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് കവാടം പൊളിച്ച്​ നീക്കിയത്​. പേരൂര്‍ക്കട ജംക്ഷനില്‍ നിന്നും അക്കാദമിയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടമാണ് ഇപ്പോള്‍ പൊളിച്ചുമാറ്റിയത്.

അതേസമയം, ഗേറ്റ് പൊളിച്ചുമാറ്റിയതോടെ ലോ അക്കാദമിക്കെതിരെയുളള പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും സമീപനങ്ങളെ ബിജെപി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായിയുടെയും സര്‍ക്കാരിന്റെയും ഈ വിഷയത്തിലെ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് പറഞ്ഞു.

നേരത്തെ വി.എസ്​ അച്യൂതാന്ദ​ന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ്​ ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച്​ ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാർ ഭൂമിയിലാണ്​ ലോ അക്കാദമിയുടെ ഈ കവാടം നില നിൽക്കുന്നതെന്നും ഇത്​ പൊളിച്ച്​ മാറ്റണമെന്നും റവന്യൂ സെക്രട്ടറി സർക്കാറിന്​ റിപ്പോര്‍ട്ടും​ നൽകിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :