നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു; സംസ്‌കാരം ഇന്ന് - അന്ത്യം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു; സംസ്‌കാരം ഇന്ന് - അന്ത്യം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍

 actor kollam ajith passed away , actor kollam ajith , kollam ajith  passed away , Amma , Cinema , കൊ​ല്ലം അ​ജി​ത്ത് , ആ​ശു​പ​ത്രി , അ​ജി​ത്ത് , ആ​ശു​പ​ത്രി​
കൊച്ചി| jibin| Last Modified വ്യാഴം, 5 ഏപ്രില്‍ 2018 (07:27 IST)
വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് (56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉ​ദ​രസം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കുറച്ചു നാളുകളായി ഉദര സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കും. സമയം പിന്നീട് തീരുമാനിക്കും.

തൊ​ണ്ണൂ​റു​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ അ​ജി​ത്ത് 500ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത "പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍' എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ലാ​ണു തു​ട​ക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :