സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി; കണ്ണൂര്‍, കരുണ കോളേജുകളിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണം - വിധി നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്നും സുപ്രീംകോടതി

സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി; കണ്ണൂര്‍, കരുണ കോളേജുകളിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണം - വിധി നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്നും സുപ്രീംകോടതി

kannur karuna , kannur karuna medical college , supremcourt , സുപ്രീംകോടതി , ഹർജി , കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 5 ഏപ്രില്‍ 2018 (14:26 IST)
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഓർഡിൻസിന് കോടതി സ്റ്റേ ചെയ്‌തു.

മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജിയില്‍ ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

സംസ്ഥാന സർക്കാരിന്‍റെ ഓർഡിനൻസ് റദ്ദാക്കിയ കോടതി 2016- 17 വ​​ർ​​ഷം പ്ര​​വേ​​ശ​​നം ലഭിച്ച 180 വിദ്യാർഥികളെയും ഉടൻ പുറത്താക്കണമെന്നും സർക്കാരിന്‍റെ ബിൽ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുത്.
പ്രവേശനം ആദ്യമേ സുപ്രീംകോടതി റദ്ദാക്കിയതാണ്. പിന്നെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്‍മേല്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.

മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ മു​ന്നോ​ട്ടു വ​ച്ച ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ പ്ര​വേ​ശ​നം ന​ട​ത്തി​യ ന​ട​പ​ടി നേ​ര​ത്തെ സു​പ്രീംകോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കോ​ട​തി​യു​ടെ ഈ ​വി​ധി മ​റി​ക​ട​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​ന്ന​ത്. ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ ഈ ​ര​ണ്ടു കോ​ളജു​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :