പോരാട്ടത്തിനൊടുവില്‍ സൂര്യ വോട്ട് ചെയ്‌തു, ആണായിട്ടല്ല പെണ്ണായിട്ട്

സൂര്യ ഭര്‍ത്താവ് അഭിലാഷിനൊപ്പമായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തത്

സൂര്യ വോട്ട് ചെയ്‌തു , സൂര്യ , മൂന്നാം ലിംഗം , പോളിംഗ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 മെയ് 2016 (14:31 IST)
സംസ്ഥാനത്ത് മൂന്നാം ലിംഗക്കാരില്‍ പെട്ടവര്‍ തങ്ങളുടെ വോട്ട് ആദ്യമായി രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യയും തൃശൂരില്‍ സുജിയുമാണ് മൂന്നാം ലിംഗത്തില്‍ പെട്ടവര്‍ എന്ന നിലയ്ക്ക് വോട്ട് ചെയ്തത്.


ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ ഭര്‍ത്താവ് അഭിലാഷിനൊപ്പമായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തത്. മൂന്നാം ലിംഗക്കാരായ തങ്ങളെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് ഇന്ന് താന്‍ രേഖപ്പെടുത്തിയ വോട്ടെന്നും ഇതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പേര്‍ക്ക് വോട്ടവകാശം, ഐഡികാര്‍ഡ് എന്നിവ ലഭിക്കാന്‍ തങ്ങള്‍ മാതൃകകള്‍ ആകട്ടെ എന്നും സൂര്യ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് പാറ്റൂര്‍ മഠത്തുവിളാകത്ത് വീട്ടില്‍ വിനോദ് ലിംഗമാറ്റം നടത്തി സൂര്യയായത്. പിന്നീട് നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പെണ്ണായി തന്നെ ആധാര്‍ കാര്‍ഡ് എടുത്തു. ബാങ്ക് അക്കൗണ്ടുമായി. ഒടുവിലാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്.

ഭര്‍ത്താവ് അഭിലാഷിനൊപ്പം കഴക്കൂട്ടത്താണ് ഇപ്പോള്‍ സൂര്യയുടെ താമസിക്കുന്നത്. ഇവര്‍ക്കൊപ്പം ഭിന്നലിംഗക്കാരായ ആറുപേരും താമസിക്കുന്നുണ്ട്. ഇവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :