ജയസൂര്യയെ എല്ലാവരും തെറ്റിദ്ധരിക്കും , കാരണക്കാരൻ സിദ്ധാർത്ഥ് !

കഴിഞ്ഞ വർഷം ഉണ്ടായ കാർ അപകടത്തിൽ നിന്നും രക്ഷനേടി ശക്തമായൊരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ. പറഞ്ഞ് പഴകിയ കഥയാണെങ്കിലും വ്യത്യസ്തമായ രീതിയിലാണ് തന്റെ പുതിയ ചിത്രമെന്ന് സിദ്ധാർത്ഥ് പറയുന്നു. ജയസൂര്യയാണ് ചിത്രത്തിലെ ന

aparna shaji| Last Modified വെള്ളി, 13 മെയ് 2016 (16:30 IST)
കഴിഞ്ഞ വർഷം ഉണ്ടായ കാർ അപകടത്തിൽ നിന്നും രക്ഷനേടി ശക്തമായൊരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ. പറഞ്ഞ് പഴകിയ കഥയാണെങ്കിലും വ്യത്യസ്തമായ രീതിയിലാണ് തന്റെ പുതിയ ചിത്രമെന്ന് സിദ്ധാർത്ഥ് പറയുന്നു.
ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

36 കാരനായ അനിൽ എന്ന കഥാപാത്രമായാണ് എത്തുന്നത്. തെറ്റിദ്ധരിക്കപെടുന്ന വ്യക്തിത്വം അതാണ് അനിൽ. ചിത്രത്തിന്റെ പ്രമേയവും അതാണ്. തമാശകൾക്ക് പ്രാധാന്യം നൽകുന്ന പ്രിയദർശൻ സാറിന്റെ ചിത്രത്തെ പോലൊരു സിനിമയായിരിക്കും ഇതെന്ന് സിദ്ധാർത്ഥ് പറയുന്നു. പ്രിയന്റെ അസിസ്റ്റൻഡ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സിദ്ധാർത്ഥ്.

ഒരു കഥയെ എങ്ങനെ പുതുമയോടെ പറയാമെന്നാണ് താൻ നോക്കുക. വ്യത്യസ്തമായ രീതിയിലാണ് ഓരോ കഥയെയും താൻ നിരീക്ഷിക്കാറ്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയും പുതിയതല്ലായിരുന്നു. പക്ഷേ അതിനെ പുതുമയോടെ സമീപിച്ചതിലൂടെയാണ് ചിത്രം വിജയിച്ചതെന്നും താരം വ്യക്തമാക്കി.

ജയസൂര്യയെ കൂടാതെ മുരളിഗോപി, സുരാജ് വെഞ്ഞാറമൂട്, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :