മോഹന്‍ലാല്‍ ബിസി, കാത്തിരിക്കാന്‍ ക്ഷമയില്ലാതെ സംവിധായകന്‍ ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം!

മോഹന്‍ലാലിന് പകരം ജയസൂര്യ!

Mohanlal, Dileep, Jayasoorya, Siddarth, Mammootty, മോഹന്‍ലാല്‍, ദിലീപ്, ജയസൂര്യ, സിദ്ദാര്‍ത്ഥ്, മമ്മൂട്ടി
Last Modified ശനി, 14 മെയ് 2016 (17:21 IST)
സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സിദ്ദാര്‍ത്ഥിന്‍റെ അടുത്ത ചിത്രത്തില്‍ നായകനാകും എന്നാണ്. പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ദാര്‍ത്ഥ് - മോഹന്‍ലാല്‍ പ്രൊജക്ടിന് എന്തുസംഭവിച്ചു എന്ന ആരാധകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മോഹന്‍ലാലിന് ഒട്ടേറെ പ്രൊജക്ടുകളുടെ തിരക്കായതിനാല്‍ സിദ്ദാര്‍ത്ഥ് ഭരതനോട് ‘നോ’ പറഞ്ഞതായാണ് അറിയുന്നത്. എന്തായാലും സിദ്ദാര്‍ത്ഥ് ആ ചിത്രം ഉപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ജയസൂര്യച്ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനും സിദ്ദാര്‍ത്ഥ് ഭരതന്‍ പദ്ധതിയിട്ടിട്ടുണ്ട്.

സിദ്ദാര്‍ത്ഥ് ഭരതന്‍റെ ഏറ്റവും വലിയ ഹിറ്റ് ആയ ‘ചന്ദ്രേട്ടന്‍ എവിടെയാ’ ദിലീപ് നായകനായ സിനിമയായിരുന്നു.

ജയസൂര്യ - സിദ്ദാര്‍ത്ഥ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും. ഇപ്പോള്‍ തിരക്കഥാരചന പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :