സമാന്ത ഇനി അഭിനയിക്കില്ല ! നല്ലൊരു കാമുകിയാകാൻ സാധിക്കാത്തതോ കാരണം? അഭിനയം നിർത്തിയാൽ...?

കൈ നിറയെ ചിത്രങ്ങൾ ലഭിക്കുമ്പോൾ ആരാധകരെ നിരാശയിലാഴ്ത്തികൊണ്ട് തെന്നിന്ത്യൻ താരസുന്ദരിയുടെ ഉറച്ച തീരുമാനം. ഇനി തൽക്കാലം അഭിനയത്തിലേക്കില്ല !. മറ്റാരുമല്ല, തമിഴകവും തെലുങ്കും ആരാധനയോടെ നോക്കുന്ന സമാന്ത

aparna shaji| Last Updated: ചൊവ്വ, 10 മെയ് 2016 (13:25 IST)
കൈ നിറയെ ചിത്രങ്ങൾ ലഭിക്കുമ്പോൾ ആരാധകരെ നിരാശയിലാഴ്ത്തികൊണ്ട് തെന്നിന്ത്യൻ താരസുന്ദരിയുടെ ഉറച്ച തീരുമാനം. ഇനി തൽക്കാലം അഭിനയത്തിലേക്കില്ല !. മറ്റാരുമല്ല, തമിഴകവും തെലുങ്കും ആരാധനയോടെ നോക്കുന്ന തന്നെ. ഇനി കുറച്ച് കാലത്തേക്ക് അഭിനയമില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

എട്ടു മാസമായി മാത്രം ചെയ്ത് തിരക്കിലായിരുന്നു. ഇതിനിടയിൽ നല്ലൊരു കാമുകിയോ മകളോ സുഹൃത്തോ ആകാൻ തനിക്ക് കഴിഞ്ഞില്ല. ഏറ്റെടുത്ത ചിത്രങ്ങൾ എല്ലാം പൂർത്തിയായി. ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. ഇനി കുറച്ച് കാലത്തേക്ക് സിനിമകൾ ഒന്നും ചെയ്യുന്നില്ല എന്നും സമാന്ത ട്വിറ്ററിലൂടെ അറിയിച്ചു.

ഒരു വർഷത്തോളമായി തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിൽ സമാന്തയായിരുന്നു നായിക. തമിഴിൽ വിജയ് ചിത്രം തെറി, ചിത്രം 24 ആണ് സമാന്തയുടെതായി ഇറങ്ങിയ അവസാന ചിത്രം. തെലുങ്കിൽ നാലും തമിഴിൽ ഒരു സിനിമയും താരത്തിന്റേതായി ഇറങ്ങാനുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :