രണ്ടാമതും പിറന്നത് പെൺകുഞ്ഞ്; പിതാവ് മകളെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞു

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (18:41 IST)
ബറേലി: രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിന്റെ ദേശ്യത്തിൽ പിതാവ് പതിനെട്ട് മാസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ വീടിന്റെ ടെറസിൽനിന്നും താഴേക്കെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര്‍വിന്ദ് ഗാംഗ്‌വാര്‍ എന്നയാളാണ് മകളെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞത്.

ഉത്തര്‍പ്രദേശിലെ പര്‍ദൗളി ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. അഞ്ചുദിവസം മുൻപാണ് അര്‍വിന്ദ് ഗാംഗ്‌വാറിന്റെ ഭാര്യ രണ്ടാമതും പ്രസവിച്ചത്. ആൺകുട്ടി ജനിക്കുമെന്ന പ്രതീക്ഷ തെറ്റിച്ച് വീണ്ടും പെൺകുഞ്ഞ് ജനിച്ചതോടെ ഇയാൾ പ്രകോപിതനായിരുന്നു എന്ന് അയൽക്കാർ പറയുന്നു.

മദ്യ ലഹരിയിലാണ് ഇയാൾ കുഞ്ഞിനെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക ശ്രമത്തിന് അര്‍വിന്ദ് ഗാംഗ്‌വാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :