ദിലീപിന് ദൃശ്യങ്ങള്‍ ലഭിക്കുമോ ?; ഹര്‍ജിയില്‍ വിധി ഇന്ന് - നടിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍

കൊച്ചി, ബുധന്‍, 7 ഫെബ്രുവരി 2018 (09:15 IST)

 Dileep , kavya madhavan , pulsar suni , Appunni , കൊച്ചി , ദിലീപ് , അ​ങ്ക​മാ​ലി കോ​ട​തി​ , മ​ജി​സ്ട്രേ​റ്റ് , ദൃശ്യങ്ങള്‍ , നടി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഇ​ന്ന് അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ഹ​ർ​ജി​ക​ളി​ൽ തീ​ർ​പ്പാ​യാ​ൽ ഇ​ന്നു​ത​ന്നെ ഈ ​കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യേ​ക്കും.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍.

ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണ്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ (89) അന്തരിച്ചു. കൊല്ലം അഞ്ചലിലെ അഗസ്ത്യാകോട് ...

news

റോഡിലെ മാലിന്യം വാരാന്‍ മുനിസിപ്പാലിറ്റിക്ക് കോടികള്‍ വിലയുള്ള 6 ലക്‍ഷ്വറി കാറുകള്‍ !!

നമ്മളില്‍ പലരും മുന്‍‌ധാരണകളുടെ ആള്‍ക്കാരാണ്. ഒരു സിനിമയ്ക്ക് പോകും മുമ്പ് സോഷ്യല്‍ ...

news

സബ്കോടതി നടപടി ഭരണഘടനാവിരുദ്ധം; മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ - ശ്രീജിത്തിനും രാഹുൽ കൃഷ്ണനും നോട്ടീസ്

ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തികതട്ടിപ്പിനെതിരായ ...

news

ഝാൻസി റാണി ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ പ്രണയിച്ചോ ?; പത്മാവദിന്റെ പാതയില്‍ മണികര്‍ണ്ണികയും - ചിത്രീകരണം തടസപ്പെട്ടു

പദ്മാവത് വിവാദം അവസാനിച്ചതിന് പിന്നാലെ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയ്‌ക്കെതിരെയും ...

Widgets Magazine