സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ദിവ്യ ഉണ്ണി

തിങ്കള്‍, 5 ഫെബ്രുവരി 2018 (11:31 IST)

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. തങ്ങൾക്കായി പ്രാർത്ഥിച്ചവർക്കും സ്നേഹിക്കുന്നവർക്കും നന്ദി പറഞ്ഞുകൊണ്ട് ദിവ്യ ഉണ്ണി കല്യാണ ചിത്രവും ആരാധകർക്കായി പങ്കുവെച്ചു.
 
ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം. 
 
2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്തിൽ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ദിവ്യക്ക് രണ്ട് മക്കളുമുണ്ട്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പെൺകുട്ടികൾക്ക് ഏതാണ് 'അസമയം'?

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ തിയെറ്ററുകളിൽ മികച്ച പ്രതികരണം നേടി ...

news

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ ...

news

പേരൻപിന് ഏഷ്യൻ സിനിമ അവാർഡ്സിലേക്ക് നോമിനേഷൻ!

തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പേരൻപ് ചിത്രം കഴിഞ്ഞ ...

news

മോഹൻലാലിന്റെ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്!

അജോയ് വര്‍മ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന നീരാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ...

Widgets Magazine