നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ 760 തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു

ശനി, 3 ഫെബ്രുവരി 2018 (09:06 IST)

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന നീക്കവുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. 
 
വിചാരണ വേളയില്‍ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയില്‍ നല്‍കിയത്. അതേസമയം, ഓടുന്ന കാറിൽ വെച്ച് പ്രതികൾ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കോടതിയിൽ നൽകിയിട്ടില്ല. 
 
കേസിലെ പ്രതിയായ ദിലീപ് രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടുകയായിരുന്നു. ഇത് പ്രകാരം രേഖകളുടെ മറ്റ് തെളിവുകളും ദീലീപിന് കൈപ്പറ്റാനാകും. 
 
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും. കൂടാതെ പ്രൊസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കേണ്ടതാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ പൂർണമായും കത്തിനശിച്ചു

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ ...

news

മാജിക് ഗോൾ അയാൾക്ക് സമർപ്പിച്ച് സി കെ വിനീത്!

പൂനയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നേടിയ അത്ഭുത ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സികെ ...

news

ക്രൈം ബ്രാഞ്ചിന് പുല്ലുവില കൽപ്പിച്ച അമലയ്ക്ക് ഇനി ആഹ്ലാദിക്കാം, ഇളിഭ്യരായത് മോട്ടോർ വാഹന വകുപ്പ്!

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ ...

news

അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത് ക്രൂരത, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട അശാന്തന്‍ എന്ന കലാകാരനെ സാംസ്കാരിക കേരളം അത്രപെട്ടന്ന് ...

Widgets Magazine