പൃഥ്വിരാജ് ഭീരുവല്ല, ആര്‍എസ്എസിനെ ഭയന്ന് പിന്‍‌മാറില്ല; തുറന്നടിച്ച് ടോവിനോ

ശനി, 20 ജനുവരി 2018 (18:32 IST)

Prithviraj, Tovino Thomas, Aami, Manju Warrier, Kamal, Dileep, പൃഥ്വിരാജ്, ടോവിനോ തോമസ്, ആമി, മഞ്ജു വാര്യര്‍, കമല്‍, ദിലീപ്

പൃഥ്വിരാജ് ഭീരുവല്ലെന്നും ‘ആമി’യില്‍ അഭിനയിക്കാതെ അദ്ദേഹം പിന്‍‌മാറിയത് ആര്‍ എസ് എസിനെ പേടിച്ചല്ലെന്നും ടോവിനോ തോമസ്. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ പൃഥ്വി ചെയ്യാനിരുന്ന കഥാപാത്രത്തെ പിന്നീട് ടോവിനോയാണ് ചെയ്തത്. എന്നാല്‍ മാധവിക്കുട്ടിയുടെ മതം മാറ്റം പരാമര്‍ശിക്കുന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്‍‌മാറിയത് ആര്‍ എസ് എസ് ഭീഷണി കാരണമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു.
 
ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ്. അത് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. എന്‍റെ ഇപ്പോഴത്തെ തിരക്ക് എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്നില്ല. ഡേറ്റിന്‍റെ കാര്യത്തിലൊക്കെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. അപ്പോള്‍ പൃഥ്വിക്ക് എത്ര തിരക്കുണ്ടാകും എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് പൃഥ്വി. കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം പൃഥ്വിയെ വിളിച്ച് ‘ചെയ്‌തോട്ടേ’ എന്ന് ചോദിച്ചു. പുള്ളി എനിക്കയച്ച മെസേജ് ‘പ്ലീസ്.. പ്ലീസ്.. പ്ലീസ്... ഡൂ ഇറ്റ്’ എന്നാണ് - ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ടോവിനോ തോമസ് വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ആദ്യം പോയി മാറിടം മറയ്ക്കൂ... അല്ലെങ്കില്‍ പൊലീസല്ല സൈനികനും നോക്കും’; വൈറലാകുന്ന പോസ്റ്റ്

നടി വിദ്യാബാലനെതിരെ സൈബര്‍ ആക്രമണം. അല്‍പ്പം സെക്‌സിയായി, മാറിടം കാണുന്ന രീതിയിലുള്ള ഒരു ...

news

1985ൽ നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചു, കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേ‌തായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്. ഓരോന്നും ...

news

ഫഹദ് ആണ് കാർബണിന്റെ ശക്തി, നോട്ടം കൊണ്ടും ചലനം കൊണ്ടും അയാൾ വിസ്മയിപ്പിക്കുന്നു: സത്യൻ അന്തിക്കാട്

അസാധാരണമായ കഥകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കും. പതിവില്ലാത്ത കാഴ്ചകള്‍ക്കായാണ് അവര്‍ എപ്പോഴും ...

news

സൂര്യയെ കുള്ളനെന്ന് വിളിച്ച് ചാനൽ, ഹാലിളകി തമിഴകം!

തമിഴ് സൂപ്പര്‍ താരം സൂര്യയെ കുള്ളനെന്നാക്ഷേപിച്ച സണ്‍ മ്യൂസികിനെതിരെ തമിഴ് സിനിമ. ചാനലിലെ ...

Widgets Magazine