ബന്ധുക്കള്‍ മിണ്ടാതിരുന്നപ്പോള്‍ നിശബ്ദത ഭേദിച്ച് ദിലീപ്; എല്ലാവരോടും സംസാരിച്ചെങ്കിലും മുഖത്ത് നിരാശ - മടക്കയാത്ര നിറകണ്ണുകളോടെ

ബന്ധുക്കള്‍ മിണ്ടാതിരുന്നപ്പോള്‍ വീടിനുള്ളിലെ നിശബ്ദത ഭേദിച്ച് ദിലീപ്; മടക്കയാത്ര വികാരനിര്‍ഭരം - നിറകണ്ണുകളോടെ താരം

   Dileep , kavya madhavan , pulsar suni , Appunni , police , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , യുവനടി , ശ്രാദ്ധച്ചടങ്ങ് , വീട്ടില്‍ , മീനാക്ഷി
ആലുവ| jibin| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (11:24 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ആലുവ സബ്ജയിലിലേക്ക് മടങ്ങിയത് നിറകണ്ണുകളോടെ. ഏറെ വികാരനിര്‍ഭരമായിരുന്നു വീട്ടില്‍ നിന്നുള്ള താരത്തിന്റെ മടക്കയാത്ര.

എട്ടുമണിക്ക് ജയിലില്‍ നിന്നും പുറത്തെത്തിയ ദിലീപ് മിനിറ്റുകള്‍ക്കകം പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലെത്തി. ഈ സമയം മകള്‍ മീനാക്ഷിയടക്കമുള്ളവര്‍ പൂമുഖത്തുണ്ടായിരുന്നു. ലഡു വിതരണം ചെയ്‌താണ് ബന്ധുക്കള്‍ ഈ സന്തോഷ നിമിഷം പങ്കുവെച്ചത്.

ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങൾക്കകം തന്നെ ശ്രാദ്ധച്ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങുകളുടെ ഭാഗമായി താരം വീടിന് പുറത്തെത്തുകയും ചെയ്‌തു. ഒമ്പതുമണിയോടെ ചടങ്ങ് അവസാനിച്ചു. ആലുവ മണപ്പുറത്ത് ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ഒഴിവാക്കി. കോടതി നിര്‍ദേശിച്ച എല്ലാ ഉപാധികളും പാലിച്ച് വളരെ സൗമ്യനായാണ് ദിലീപ് ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുത്തത്.

ബലിയിട്ടശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ദിലീപ് ബന്ധുക്കളോട് സംസാരിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തു. എല്ലാവരുടെയും മുഖത്ത് നിരാശയുണ്ടായിരുന്നുവെങ്കിലും ദിലീപ് അവരോടെല്ലാം സംസാരിച്ചു. തുടര്‍ന്ന് 9.45 ഓടെ കുടുംബത്തോട് യാത്രപറഞ്ഞു. അമ്മയോടും ഭാര്യ കാവ്യമാധവനോടും മീനാക്ഷിയോടും മറ്റ് അടുത്ത ബന്ധുക്കളോടും യാത്രപറഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞു. തുടര്‍ന്ന് കുടുംബത്തിലെ സ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് താരത്തെ യാത്രയാക്കി.

ജീന്‍‌സും വെള്ള ഷര്‍ട്ടും ധരിച്ച് വീട്ടിലെത്തിയ ദിലീപ് മടങ്ങിയത് വെള്ള മുണ്ട് ഉടുത്താണ്. അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത് മിനിറ്റ് മുമ്പെ അദ്ദേഹം ജയിലില്‍ തിരിച്ചെത്തുകയും ചെയ്‌തു. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണത്തിന് ശ്രമിച്ചുവെങ്കിലും ദിലീപ് മുഖം കൊടുത്തില്ല.

കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്.
ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരക്ഷയുടെ ചുമതല. മൂന്ന് സിഐമാരും, മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്. സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരും സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നു.

മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളാണ് താരത്തിനുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :