വീട്ടില്‍ ലഡു വിതരണം, ബന്ധുക്കള്‍ക്കൊപ്പം കാപ്പി കുടിച്ചു; ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ അതിവേഗം തീര്‍ത്തു - ദിലീപ് വീട്ടിലെത്തിയ മണിക്കൂറുകള്‍ ഇങ്ങനെ

കൊച്ചി, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (09:29 IST)

Widgets Magazine
  Dileep , kavya madhavan , pulsar suni , Appunni , Kavya madhavan , ദിലീപ് , കാവ്യ മാധവന്‍ , ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ , കാവ്യ മാധവൻ, മീനാക്ഷി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപ് പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. എട്ടുമണിക്ക് ആരംഭിച്ച ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ ഒമ്പതുമണിയോടെ അവസാനിച്ചു. ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.  

രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ദിലീപ് വീട്ടുകാര്‍ക്കൊപ്പം സമയം ചെലഴിക്കുകയാണ്. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം വീട്ടിലുണ്ട്.   

രണ്ടു മണിക്കൂറുകള്‍ ദിലീപിന് അവകാശപ്പെട്ടതായതിനാല്‍ അദ്ദേഹത്തിന് പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടില്‍ കഴിയാം. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടുകാര്‍ക്കൊപ്പം കാപ്പി കുടിക്കുകയും ചെയ്‌തു.

ദീര്‍ഘനാളത്തെ ഇടവേളയ്‌ക്ക് ശേഷം ദിലീപ് വീട്ടില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്‌ക്കാന്‍ ബന്ധുക്കള്‍ ലഡു വിതരണം നടത്തി. പത്തുമണിക്ക് തിരിച്ച് ജയിലില്‍ എത്തുന്നതു പോലെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍.ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷ ചുമതല. മൂന്ന് സിഐമാരും, മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്. സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപ് ജയിലില്‍ നിന്നും പുറത്തുവരുന്ന സാഹചര്യത്തില്‍ ആരാധകരുടെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ മുറ്റത്തും പരിസരത്തുമായി മഫ്‌തിയിലും അല്ലാതെയും പൊലീസ് ഉണ്ട്. അതേസമയം, കേസില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ദിലീപിന്റെ വീടിന്റെ പരിസരത്തു നിന്നും ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ ഗൌരി ലങ്കേഷിന്റെ ശബ്ദം നിലയ്ക്കുമോ? അവര്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കും!

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ...

news

കാമുകിക്ക് വേണ്ടി മുസ്താഖ് പ്രതാപായി! - പ്രണയത്തിനു വേണ്ടി ഹിന്ദു യുവാവ് മതം മാറിയാല്‍ ആഹാ, മുസ്ലിം യുവതികളായാല്‍ ഓഹോ!

പ്രണയിനിയെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം യുവാവ് മതം മാറി ഹിന്ദുവായി. ഹുബ്ബള്ളി ഷിരേവാഡ ...

news

രോഹിൻഗ്യ അഭയാര്‍ഥി പ്രശ്‌നം: മ്യാന്‍‌മറിനുമേല്‍ രാജ്യാന്തര സമ്മര്‍ദ്ദം

രോഹിൻഗ്യ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നു മ്യാൻമർ നേതാവ് ...

news

ദിലീപ് വീട്ടിലെത്തി; തിരിച്ചടി ഭയന്ന് ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുന്നു - കനത്ത സുരക്ഷയൊരുക്കി പൊലീസ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ...

Widgets Magazine