ദിലീപിന് പിന്തുണയുമായി ഗണേഷിനെ ജയിലിലേക്ക് പറഞ്ഞയച്ചത് സൂപ്പര്‍താരങ്ങളല്ല; അത് മറ്റൊരാളാണ്

കൊച്ചി, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (18:19 IST)

Widgets Magazine
  ganesh kumar , Dileep , kavya madhavan , pulsar suni , Appunni , police , arrest , ganesh , ദിലീപ് , കാവ്യ മാധവന്‍ , ഗണേഷ് കുമാര്‍ , അപ്പുണ്ണി , പള്‍സര്‍ സുനി , കാവ്യ മാധവന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയത് അച്ഛന്‍ ബാലകൃഷ്ണപിള്ളയാണെന്ന് നടനും എം എല്‍ എയുമായ കെബി ഗണേഷ് കുമാര്‍.

ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.
 
കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ദിലീപിനു വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് പറഞ്ഞു.

പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം. ജയിലിനുളളില്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തി. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുളളപ്പോഴും അധികാരമുളളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും. അതുകൊണ്ടാണ് താന്‍ ജയിലില്‍ എത്തിയതെന്നും ഗണേഷ് വ്യക്തമാക്കി.

ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിക്കണമെന്ന് പാര്‍ട്ടിയുടെ ചെയര്‍മാനും തന്റെ അച്ഛനുമായ ബാലകൃഷ്ണപിള്ള നിര്‍ദേശിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകന്‍ എന്നതിലുപരി നിന്നെ സുഹൃത്തായും സഹോദരനായും കാണുന്ന ഒരാള്‍ ഇത്തരത്തിലൊരു അവസ്ഥയിലുളളപ്പോള്‍ നീ പോയി കാണണമെന്ന് അച്ഛന്‍ നിര്‍ദേശിച്ചു. അത് ശരിയാണെന്ന് എനിക്ക് തോന്നി. അദ്ദേഹം എന്റെ തീരുമാനം ശരിയാണെന്ന് പറഞ്ഞു. അതുകൊണ്ടാണ് താന്‍ വന്നതെന്നും ഗണേഷ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സദ്യയും അടപ്രഥമനും ഒരുക്കിയത് തടവുകാര്‍; ജയിലില്‍ ദിലീപ് ഓണം ആഘോഷിച്ചോ ? - റിപ്പോര്‍ട്ട് പുറത്ത്!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ...

news

കുടിയുടെ കാര്യത്തില്‍ റെക്കോര്‍ഡ് പഴങ്കഥയാക്കി മലയാളികള്‍; തിരുവോണത്തിന് വിറ്റത് 48.42 കോടി രൂപയുടെ മദ്യം - കണക്ക് പുറത്ത്

റെക്കോര്‍ഡ് പഴങ്കഥയാക്കി മലയാളികള്‍, തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 48.42 ...

news

നടിക്കൊപ്പം ആരുമുണ്ടാകില്ല; ജയിലിലാണെങ്കിലും ദിലീപ് എല്ലാം തനിക്ക് അനുകൂലമാക്കുന്നു - അമ്മയില്‍ ഭിന്നതയ്‌ക്ക് സാധ്യത

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

ആ നാല് മണിക്കൂര്‍ മലയാള സിനിമ ഭയക്കുന്നു ? മോഹന്‍ലാലിന്റെ വിശ്വസ്തനും ദിലീപിനെ കാണാന്‍ ജയിലില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

Widgets Magazine