Widgets Magazine
Widgets Magazine

നടിക്കൊപ്പം ആരുമുണ്ടാകില്ല; ജയിലിലാണെങ്കിലും ദിലീപ് എല്ലാം തനിക്ക് അനുകൂലമാക്കുന്നു - അമ്മയില്‍ ഭിന്നതയ്‌ക്ക് സാധ്യത

കൊച്ചി, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (16:14 IST)

Widgets Magazine
  Dileep , Kavya madhavan , pulsar suni , Appunni , Amma , jayaram , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , യുവനടി , സിനിമാ സംഘടന , അമ്മ , വിമന്‍ ഇൻ സിനിമ കളക്ടീവ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ കൂടുതലായി ആലുവ സബ്‌ജയിലേക്ക് എത്തുന്നതോടെ താരസംഘടനയായ അമ്മയില്‍ സാഹചര്യം മോശമാകുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇൻ സിനിമ കളക്ടീവ് രംഗത്തുള്ളപ്പോഴാണ് ദിലീപിന് അനുകൂലമായി സിനിമാലോകം വഴിമാറുന്ന സാഹചര്യമുള്ളത്. സിദ്ദിഖ് അടക്കമുള്ള ഒരു വിഭാഗം താരങ്ങള്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായിരുന്നു. ഇവര്‍ക്കൊപ്പം കൂടുതല്‍ താരങ്ങള്‍ എത്തിയതോടെ  
അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിനായി ‘സേവ് ദിലീപ് ഫോറം’ രൂപീകരിക്കാനും താരസംഘടനയില്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കേസില്‍ ദിലീപിന് പരസ്യമായ പിന്തുണ നല്‍കുക എന്ന നയത്തിലേക്കാണ് താരങ്ങള്‍ നീങ്ങുന്നത്. ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിലപാട് അതിനുള്ള ഉദ്ദാഹരണമാണ്.

കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ താന്‍ ദിലീപിനൊപ്പമാണെന്നാണ് ഗണേഷ് വ്യക്തമാക്കിയത്. കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ദിലീപിനു വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് പറയുകയും ചെയ്‌തു.

ഗണേഷിന്റെ പ്രസ്‌താവന ദിലീപിനുള്ള തുറന്ന പിന്തുണയായിട്ടാണ് വിലയിരുത്തുന്നത്. അതേസമയം തന്നെ ആലുവ സബ് ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. മോഹന്‍‌ലാലിന്റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരാണ് ഏറ്റവും അവസാനമായി ദിലീപിനെ സന്ദര്‍ശിച്ചത്.

നടന്‍ ജയറാം, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍, സുധീര്‍, സംവിധായകരായ രഞ്ജിത്ത്, നാദിര്‍ഷ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവരാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആ നാല് മണിക്കൂര്‍ മലയാള സിനിമ ഭയക്കുന്നു ? മോഹന്‍ലാലിന്റെ വിശ്വസ്തനും ദിലീപിനെ കാണാന്‍ ജയിലില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

‘ബാലരമ അന്റെ ബാപ്പ’ - വിടി ബല്‍‌റാമിന്റെ മറുപടി വൈറലാകുന്നു!

എം എല്‍ എ വിടി ബൽറാമിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ പോസ്റ്റിട്ട വ്യക്തിയുടെ ...

news

കേസ് സഹപ്രവര്‍ത്തകയെ അപമാനിച്ചതിനാണ്; ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്ന താരങ്ങള്‍ക്കെതിരെ വിനയന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

‘ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ മുന്നോട്ട് വരണം’ : ഗണേഷ് കുമാര്‍

കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ താന്‍ ദിലീപിനൊപ്പമാണെന്ന് നടനും എം എല്‍ എയുമായ ...

Widgets Magazine Widgets Magazine Widgets Magazine