‘നടിയുടെ കേസില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല, അന്വേഷണം വൈകിപ്പിക്കാന്‍ പൊലീസ് മനഃപ്പൂര്‍വ്വം ശ്രമിക്കുന്നു’: വനിതാ കമ്മീഷന്‍

നടിയുടെ കേസ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി| AISWARYA| Last Updated: ശനി, 16 സെപ്‌റ്റംബര്‍ 2017 (11:47 IST)
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യക്കുറവുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ലളിത കുമാരമംഗലം. കേസില്‍ ഇതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണം വൈകിപ്പിക്കാന്‍ പൊലീസ് മനഃപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു. നടിയുടെ കേസുമായി ബന്ധപെട്ട് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ലളിത കുമാരമംഗലം.

കേസിന്റെ അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മറുപടി ഒന്നും നല്‍കിയില്ല. അന്വേഷണം നീളുന്നതില്‍ കേരളാ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം തേടുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു. ഫെബ്രുവരിയില്‍ സംഭവം നടന്നിട്ടും ഇതുവരെ കുറ്റപ്പത്രം സമര്‍പ്പിക്കാനായിട്ടില്ലെന്നും അവര്‍ ചൂണ്ടികാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :