ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരെ എനിക്ക് അറിയാം, എല്ലാം അയാള്‍ ലോകത്തെ അറിയിക്കും !

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരെ എനിക്ക് അറിയാം !

കൊച്ചി| AISWARYA| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (10:48 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലിലുള്ള ദിലീപിന്റെ ജീവിതം പുസ്തകമാവുന്നു. സലിം ഇന്ത്യയെന്ന വ്യക്തിയാണ് ദിലീപിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവങ്ങളെ പുസ്തകരൂപത്തില്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.

നേരത്തേ ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കുമെല്ലാം ഹര്‍ജി നല്‍കിയ ആളാണ് എഴുത്തുകാരന്‍ സലിം ഇന്ത്യ. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിനു ശേഷമുള്ള പ്രധാന സംഭവങ്ങെല്ലാം കോര്‍ത്തിണക്കിയാവും ഈ പുസ്തകം.

ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയപ്പോള്‍ തുറക്കുന്നതു വരെ സമരം പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയത് വാര്‍ത്തയായിരുന്നു. ദിലീപ് ജയിലിലായപ്പോള്‍ പിറകില്‍ നിന്ന് കുത്താന്‍ ഗൂഢാലോചന നടത്തിയവരുടെ വിവരങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ സൂചിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :