വിഐപികളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു !

വിഐപികളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം !

ന്യൂഡല്‍ഹി| AISWARYA| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (10:18 IST)
രാജ്യത്തെ വിഐപി സംസ്‌കാരം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍ക്ക് എന്‍എസ്ജി ഉള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സംരക്ഷണം ലഭിക്കുന്നുണ്ട്. ഈ സൗകര്യം ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ട്.

ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നോതാവുമായ രമണ്‍ സിങ്, തമിഴ്നാട് ഡിഎംകെ നേതാവ് എം. കരുണാനിധി തുടങ്ങിയവരുടെ സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റമുണ്ടാകും.

50 പേര്‍ക്കാണ് നിലവില്‍ ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. ഇതില്‍ 26 പേര്‍ക്കും കഴിഞ്ഞ സര്‍ക്കാരാണ് ഇസഡ് പ്ലസ് സുരക്ഷ നല്‍കിയത്. എന്നാല്‍ ഇവര്‍ക്കുള്ള സുരക്ഷ വെട്ടിക്കുറക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :