രാമലീലയിലെ പാട്ട് ദിലീപിന്റെ ലീലകളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

അറം പറ്റുന്ന പാട്ടായി പോയോ രാമലീലയിലേ?

AISWARYA| Last Updated: ശനി, 16 സെപ്‌റ്റംബര്‍ 2017 (10:14 IST)
ദിലീപ് നായകനായി അഭിനയിച്ച സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂലൈ മാസത്തില്‍ റിലീസിനൊരുങ്ങിയതായിരുന്നു സിനിമ. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലായി.

ഇന്നലെ ചിത്രത്തില്‍ നിന്നും ഫസ്റ്റ് ഓഫീഷ്യല്‍ ഓഡീയോ പുറത്തിറക്കിയിരിക്കുകയാണ്. നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവുതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. പാട്ട് ശരിക്കും അറം പറ്റിയോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. കാരണം പാട്ടിന്റെ വരികളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയും ഒന്ന് തന്നെയാണ്.

ചിത്രത്തിലെ ആദ്യത്തെ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ പാട്ട് ബി കെ ഹരിനാരായണനാണ് പാടിയിരിക്കുന്നത്. രാമന്റലീലകളെ കുറിച്ച് പറയുന്ന വരികള്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി വളരെയധികം സാമ്യമുണ്ടെന്ന് അത് കേട്ടവര്‍ക്ക് തോന്നാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :