ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പിണറായി വിജയന്‍

ചൊവ്വ, 14 നവം‌ബര്‍ 2017 (08:30 IST)

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താൻ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  
 
ദേശീയ തീർഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് ശബരിമലയില്‍ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമാകുമെന്ന് യോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നു. ശബരിമല തീർഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
 
മലകയറുന്ന പാതയും സ്വാമി അയ്യപ്പൻ റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാൻ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം ദർശനസമയവും വർധിപ്പിച്ചിട്ടുണ്ട്. ശബരിമലയില്‍ പൊലീസ്, മ്റ്റു സേനകള്‍ എന്നിവ വികസിപ്പിച്ചിണ്ട്. ആരോഗ്യസേവനം മെച്ചപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശബരിമല പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡ് Sabarimala Pinarayi Vijayan Devaswam Board

വാര്‍ത്ത

news

‘മോദി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ്’: പരിഹാസവുമായി രാഹുല്‍ഗാന്ധി

മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഗുജറാത്തില്‍ ...

news

‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’; കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

കാട്ടാക്കടയില്‍ മുസ്‌ലിം യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ...

news

തോമസ് ചാണ്ടിയുടെ വിധി ഇന്നു തീരുമാനിക്കും; കോടതി വിധി ചാണ്ടിയെ തുണയ്ക്കുമോ?

കായല്‍കയ്യേറ്റ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ...