കേരളത്തിലെ മുഖ്യമന്ത്രി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, അദ്ദേഹത്തിനു എന്റെ ആശംസകള്‍; പിണറായി വിജയനെ ആശംസിച്ച് വിജയുടെ അച്ഛന്‍

പിണറായി വിജയനെ വാനോളം പ്രശംസിച്ച് വിജയുടെ അച്ഛന്‍

aparna| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (08:50 IST)
മുഖ്യമന്ത്രി പിണറായി വിജയിനെ ആശംസിച്ച് നടന്‍ വിജയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. റോഡ് അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് 48 മണിക്കുര്‍ ചികിസ്തസൌകര്യം ഒരുക്കിയ പദ്ധതി പ്രശംസ്കള്‍ അര്‍ഹിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ആശംസകള്‍ നേരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

വിജയിന്റെ കടുത്ത ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ലൗവ് ടുഡേസ് ശ്രീനാഥിനെ അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍. വിജയ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്ത് കുറിച്ചും അദ്ദേഹം സംസാരിച്ചു.

'കമല്‍ഹാസനെക്കുറിച്ച് ഞാന്‍ പറയാന്‍ ആളല്ല. അദ്ദേഹം ഒരു വലിയ നടന്‍. ഞാന്‍ ഒരു നടന്റെ അച്ഛന്‍. എന്നാല്‍ എന്റെ കുടുംബമാണ്. എന്റെ കുടുംബത്തിലെ ഒരാളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല’ എന്നായിരുന്നു കമലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :