നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം വരില്ല? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്

തോമസ് ചാണ്ടി രാജിവെക്കില്ല

കൊച്ചി| aparna| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (10:04 IST)
ഭൂമി കൈയേറ്റ വിവാദത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിവയ്ക്കണമോ എന്ന കാര്യം നാളത്തെ എന്‍സിപി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് എന്‍പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

നാളെ നടക്കുന്ന യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും യോഗം ഒരു മാസം മുന്‍പേ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ രാജിക്കാര്യം അജഡയില്‍ ഇല്ലെന്നും എന്നാല്‍ വേണ്ടിവന്നാല്‍ ചര്‍ച്ച നടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുക. രാജിക്കാര്യം എന്‍സിപി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്നാണ് ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. നാളെ നടക്കുന്ന യോഗത്തില്‍ എകെ ശശീന്ദ്രന്‍ പക്ഷം ചാണ്ടിയുടെ രാജിയ്ക്കായി വാദിച്ചാലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം എടുക്കട്ടേയെന്ന നിലപാടാകും യോഗം സ്വീകരിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :