മുഖ്യമന്ത്രിക്കു വധഭീഷണി: കൊലക്കേസ് പ്രതിയുൾപ്പടെ രണ്ടുപേർ പിടിയില്‍

തൃശൂർ, ശനി, 30 ഡിസം‌ബര്‍ 2017 (12:25 IST)

അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണി മുഴക്കിയ രണ്ടുപേർ പിടിയില്‍. പാലക്കാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. അയൽവാസിയോടുള്ള പക തീര്‍ക്കുന്നതിന് അവരുടെ ഫോൺ മോഷ്ടിച്ച് വിളിക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിൽ മൊഴി നൽകിയത്.
 
വെള്ളിയാഴ്ചയാണ് ‘മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കൊല്ലപ്പെടും’ എന്ന ഭീഷണി സന്ദേശം തൃശൂർ ഈസ്റ്റ് പൊലീസിന് ലഭിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. 
 
തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്. പാലക്കാട് കല്ലേക്കാട് പിരായിരിയിൽ ചായക്കട നടത്തുന്ന സൈനബയുടെ മൊബൈൽ നമ്പറിൽനിന്നായിരുന്നു സന്ദേശം എത്തിയത്. സൈനബയുടെ ഫോൺ മൂന്നു ദിവസം മുമ്പ് മോഷണം പോയതായും പൊലീസ് അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെന്ത് ഉപരാഷ്ട്രപതി; താന്‍ കബളിപ്പിക്കപ്പെട്ട സംഭവം വെളിപ്പെടുത്തി വെങ്കയ്യ നായിഡു

വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങി പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ...

news

മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

മദ്യലഹരിയില്‍ മകൻ പിതാവിനെ കൊലപ്പെടുത്തി. ഫോണിൽ തന്നെക്കുറിച്ച് ബന്ധുവിനോട് മോശമായി ...

news

ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ കൂട്ടം; എല്ലാവരും പാര്‍വതിയോടൊപ്പം നില്‍ക്കണം: വൈശാഖന്‍

സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യ അക്കാദമി ...

Widgets Magazine