അമ്മയുടെ അനുജത്തിയെ പ്രണയിച്ചു, പിന്നീട് അവരെ ഗര്‍ഭിണിയാക്കി; ഒടുവില്‍ യുവാവ് ചെയ്തത്...

മീററ്റ്, വെള്ളി, 29 ഡിസം‌ബര്‍ 2017 (15:44 IST)

murder , UP , police , arrest , killed , love , പ്രണയം, കൊലപാതകം , പൊലീസ് , അറസ്റ്റ്

അമ്മയുടെ അര്‍ധസഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കമല്‍ജിത്ത് എന്ന യുവാവ് തന്‍റെ അമ്മയുടെ അര്‍ധസഹോദരിയായ അമിതയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 
ഇതിനിടയില്‍ അമിത നാലുമാസം ഗര്‍ഭിണിയായി. ഇക്കാര്യം അറിഞ്ഞ അമിത തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കമല്‍ ജിത്തിനെ നിരന്തരം നിര്‍ബന്ധിപ്പിച്ചു. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന കാരണം പറഞ്ഞ് യുവാവ വിഹാത്തില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചു. ഇക്കാര്യം അമിത എതിര്‍ത്തതോടെയാണ് കമല്‍ ജിത്ത് അമിതയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. 
 
ഇരുവര്‍ക്കും ആത്മഹത്യ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് പറഞ്ഞ് അമിതയെ വിശ്വസിപ്പിച്ച കമല്‍ ജിത്ത്, അവരെക്കൊണ്ട് വിഷം കഴിപ്പിക്കുകയായിരുന്നു. രണ്ടാമത് താനും കഴിക്കാമെന്ന ഉറപ്പും യുവാവ് അവര്‍ക്ക് നല്‍കി. വിഷം ഉള്ളില്‍ ചെന്ന ഉടന്‍ തന്നെ യുവതിയുടെ ശരീരം തളര്‍ന്നു. തുടര്‍ന്ന് ഒരു തുണി കൊണ്ട് യുവതിയുടെ കഴുത്തു മുറുക്കി കൊലപ്പടുത്തിയ ശേഷം ശരീരം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു.  
 
മരണം ആത്മഹത്യയാക്കി മാറ്റാനായിരുന്നു കമല്‍ ജിത്തിന്റെ ശ്രമം.  എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിയുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കമല്‍ ജിത്ത് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണയം കൊലപാതകം പൊലീസ് അറസ്റ്റ് Killed Love Murder Up Police Arrest

വാര്‍ത്ത

news

2017ലെ ഏറ്റവും മോശപ്പെട്ട സിനിമകൾ!

വിക്കിപീഡികയുടെ കണക്കെടുത്ത് നോക്കിയാൽ 131 സിനിമകളാണ് 2017ൽ മലയാളത്തിൽ റിലീസ് ആയത്. ...

news

മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരത്തിനകം വധിക്കുമെന്ന് അജ്ഞാത സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് ...

news

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാന്‍ അഞ്ച് രൂപ വീതം നല്‍കി; ഒടുവില്‍ അറുപതുകാരന്‍ അറസ്റ്റിലായത് ഇങ്ങനെ !

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ പൊലീസ് പിടിയില്‍. ...