തൃശൂര്‍|
Last Updated:
ബുധന്‍, 18 ജനുവരി 2017 (17:08 IST)
വീട്ടമ്മയെ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയും അര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ 38 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അകലാട് വട്ടംപറമ്പില്‍ സുനീര്‍ എന നൂറയാണ് ചാവക്കാട് പൊലീസ് വലയിലായത്.
ബാങ്കില്‍ നിന്ന് ലോണെടുത്ത് പണം തിരികെ അടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കുകാര് 35 കാരിയായ ചാവക്കാട് സ്വദേശിനിയുടെ വീട് കഴിഞ്ഞ മാര്‍ച്ചില്‍ ജപ്തി ചെയ്തിരുന്നു. ഇതില്‍ നിന്ന് കിട്ടിയ ബാക്കി തുക വീട്ടമ്മ സൂക്ഷിച്ചിരുന്നു. എന്നാല്‍ വീട്ടമ്മയെ വാടക വീട് തരാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയും ഈ രംഗം മൊബൈലില്‍ പ്രതി പകര്‍ത്തുകയും ചെയ്തു. പൊലീസില്‍ അറിയിച്ചാല്‍ ഈ രംഗം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും അര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു.
നിരന്തരം ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ തൃശൂര്‍ റൂറല്‍ എസ്.പി വിജയകുമാറിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുനീര്‍ കുടുങ്ങിയത്. വടക്കേക്കാട് എസ്.ഐ യെ ആക്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഭാര്യയും രണ്ട് കുട്ടികളുമുള്ള പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.