മൂന്നര വയസുള്ള ബാലികയെ പീഡിപ്പിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

പൂവാര്‍| Last Modified ചൊവ്വ, 17 ജനുവരി 2017 (16:15 IST)
മൂന്നര വയസു മാത്രമുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ തുറയ്ക്കടുത്ത് താമസിക്കുന്ന രാജേഷ് കുമാര്‍ എന്ന 35 കാരനാണ് കാഞ്ഞിരം‍കുളം പൊലീസിന്‍റെ പിടിയിലായത്.

മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് തന്നെ ഉപദ്രവിച്ചതായി കുട്ടി അയല്‍ക്കാരോട് പറഞ്ഞതിനെ തുടര്‍ന്നാണു സംഭവം വെളിപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ഇയാള്‍ കഠിനമായി ഉപദ്രവിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

കുട്ടിയുടെ മുഖത്ത് ഇയാള്‍ തീക്കൊള്ളി കൊണ്ട് പൊള്ളിച്ച പാടുകളും പൊലീസ് കണ്ടെത്തി. ഇതിനൊപ്പം ഗര്‍ഭിണിയായ ഭാര്യയെ ഇയാള്‍ മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു. പൂവാര്‍ സി.ഐ എസ്.എം.റിയാസിന്‍റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരം‍കുളം എസ്.ഐ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :