വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

എരുമേലി| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (15:18 IST)
വീട്ടില്‍ ജോലിക്കുനിന്ന 40 കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് വീട്ടുടമയായ 71 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴക്കനാട് സ്വദേശി അബ്ബാസ് ആണ് ഇയാളുടെ മകളുടെ വീട്ടിലെ ജോലിക്കാരിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എരുമേലിയിലെ ഒരു ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങിയ അബ്ബാസ് വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി 40 കാരിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് മണിമല സി.ഐ ഇ.പി.റജി അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജോലിക്കു നിന്ന വീട്ടിലെ പീഡനം സഹിക്കവയ്യാതെ അഗതി മന്ദിരത്തിലെത്തിയ സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :