മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ബാലികയെ പീഡിപ്പിച്ച 52 കാരന്‍ പിടിയില്‍

പത്തനംതിട്ട| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (15:15 IST)
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മാനസിക വൈകല്യമുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പട്ടത്തോട് കവുങ്കല്‍ ലക്ഷം‍വീട് കോളനി നിവാസി അശോകനാണ് പൊലീസ് വലയിലായത്.

സ്കൂളിലെത്തിയ കുട്ടിയില്‍ അസ്വസ്ഥതയുണ്ടെന്ന് കണ്ടെത്തിയ അദ്ധ്യാപകര്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ അശോകന്‍ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ പിതാവുകൂടിയായ അശോകനെ കോടതി റിമാന്‍ഡ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :