ആവശ്യം ശക്തമായതോടെ നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്തു, നാട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തിന് കാഴ്ചവച്ചു - 21കാരിയെ ഭര്‍ത്താവ് ചതിച്ചത് നടകീയമായി

നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്തു, നാട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തിന് കാഴ്ചവച്ചു - 21കാരിയെ ഭര്‍ത്താവ് ചതിച്ചത് നടകീയമായി

  Rape case , police , arrest , sex , Rape , മുഹമ്മദ് സാലിമുദ്ദീൻ , യുവാവ് , പൊലീസ് , അറസ്റ്റ് , സാലിമുദ്ദീൻ , ഓസ്ട്രേലിയ
ഹൈദരാബാദ്| jibin| Last Updated: ചൊവ്വ, 14 മാര്‍ച്ച് 2017 (14:31 IST)
ഭാര്യയെ സുഹൃത്തിന് കാഴ്ചവച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍. എന്നയാളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം.

ഓസ്ട്രേലിയയിൽ പിജി വിദ്യാർഥിയായ സാലിമുദ്ദീൻ 2016ൽ 21കാരിയായ യുവതിയെ വിവാഹം കഴിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ഇയാള്‍ പഠനം പൂര്‍ത്തികരിക്കുന്നതിനായി ഓസ്ട്രേലിയയിലേക്ക് മടങ്ങി.

ഓസ്ട്രേലിയയില്‍ എത്തിയ സാലിമുദ്ദീൻ ഭാര്യയുമായി വിഡിയോ ചാറ്റ് നടത്തുകയും നഗ്ന ചിത്രങ്ങളും വിഡിയോയും ആവശ്യപ്പെടുകയും ചെയ്‌തു. ഭാര്യയയോട് നഗ്നയായി ചാറ്റില്‍ വരാനും ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി നഗ്ന ചിത്രങ്ങളും വിഡിയോകളും അയച്ചുകൊടുത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ സാലിമുദ്ദീൻ ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഒരു ദിവസം സുഹൃത്തായ ചന്ദ് എന്ന യുവാവിനെയും കൂട്ടി ഭര്‍ത്താവ് വീട്ടിലെത്തുകയും ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം ഇരുവരും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു.

ഉറക്കമുണർന്ന യുവതി മുറിയില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും കണ്ടതോടെ പീഡനം നടന്നുവെന്ന് മനസിലാക്കി. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന് അയച്ചു കൊടുത്ത നഗ്ന ചിത്രങ്ങളും വിഡിയോകളും അദ്ദേഹം മറ്റ് സുഹൃത്തുക്കളെയും കാണിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :