ഒരേ സൂചികൊണ്ട് എല്ലാ രോഗികളെയും കുത്തിവെച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ ഗുരുതരാവസ്ഥയില്‍ - നഴ്‌സുമാരുടെ പിഴവെന്ന് ആശുപത്രി

ധാതിയ, ചൊവ്വ, 28 ഓഗസ്റ്റ് 2018 (20:06 IST)

 injection death , Hospital , police , ആശുപത്രി , സൂചി , മരണം , സൂചി
അനുബന്ധ വാര്‍ത്തകള്‍

ഉപയോഗിച്ച സൂചി കൊണ്ട് വീണ്ടും കുത്തിവെച്ചതു മൂലം ഒരാള്‍ മരിച്ചു. 25 പേര്‍ ഗുരുതരാവസ്ഥയിലാണ്. മധ്യപ്രദേശിലെ ധാതിയ ജില്ലാ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം.

ഒരു സൂചി ഉപയോഗിച്ച് നിരവധി രോഗികളെ കുത്തിവച്ചതാണ് അപകടത്തിനു കാരണം. നഴ്‌സുമാരുടെ ശ്രദ്ധക്കുറവാണ് ഇതിനു കാരണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ വ്യക്തമാക്കി.

ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലും അപകടത്തിന് കാരണം നഴ്‌സുമാരുടെ പിഴവാണ്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.

മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

അതേസമയം, ഉപയോഗിച്ച സൂചി നശിപ്പിച്ചു കളയാതെ വെള്ളത്തില്‍ കഴുകിയെടുത്ത് വീണ്ടും ഉപയോഗിച്ചതാണ് അപകടകാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകം; പാരിസില്‍ പരക്കെ പ്രതിഷേധം

ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തില്‍ പാരിസില്‍ പരക്കെ പ്രതിഷേധം. ഭിന്നലിംഗ ...

news

പ്രളയത്തിനിടെ ജര്‍മ്മനിയില്‍; രാജുവിന്റെ നടപടി തെറ്റെന്ന് വിലയിരുത്തല്‍ - മന്ത്രിക്ക് പരസ്യശാസന

കേരളത്തില്‍ പ്രളയക്കെടുതിയുണ്ടായപ്പോള്‍ ജര്‍മ്മന്‍ യാത്ര നടത്തിയ വനം മന്ത്രി കെ ...

news

കേരളത്തിന് കൈത്താങ്ങായി ഗൂഗിളും; സംസ്ഥാനത്തിന് നല്‍കുന്നത് കോടികള്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്റര്‍നെറ്റ് ഭീമന്മാരായ ...

news

ഓഖി ഫണ്ട് മുക്കിയെന്ന നാടകവും പൊളിഞ്ഞു?- കണക്കുകൾ നിരത്തി മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാറെന്ന് ...

Widgets Magazine