ദുരിത ബാധിതര്‍ക്കുള്ള അടിവസ്‌ത്രങ്ങളും നൈറ്റികളും മോഷ്‌ടിച്ച് പൊലീസുകാരി; സാധനങ്ങള്‍ കടത്തിയത് കാറുകളില്‍ - ദൃശ്യങ്ങള്‍ സിസിടിവിയില്‍

കോട്ടയം, ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:10 IST)

 flood , police , Rain , അടിവസ്‌ത്രം , നൈറ്റി , പൊലീസ് , സിസിടിവി

ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അടിവസ്‌ത്രങ്ങളും നൈറ്റികളും പൊലീസ് ഉദ്യോഗസ്ഥ കടത്തിക്കൊണ്ടു പോയി. കൊച്ചിയിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാന്‍ എത്തിച്ച നാപ്കിൻ, പുതിയ അടിവസ്‌ത്രങ്ങള്‍, നൈറ്റികള്‍ എന്നിവ തരം തിരിച്ച് പായ്‌ക്ക് ചെയ്യാന്‍ സീനിയർ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴ് പൊലീസുകാരെയും നിയോഗിച്ചു.

സംഭവദിവസം രാത്രി സാധനങ്ങള്‍ പായ്‌ക്ക് ചെയ്യുന്നതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചു വരുത്തി ആറ്  കാറുകളിലായി സാധനങ്ങൾ കടത്തുകയായിരുന്നു. എല്ലാ സാധനങ്ങളും എണ്ണിത്തിട്ടപ്പെടുത്തിയാണ് ഇവര്‍ മോഷണം നടത്തിയത്.

34 നൈറ്റികളും പുതിയ അടിവസ്‌ത്രങ്ങളും പൊലീസുകാരി തിരഞ്ഞെടുക്കുന്നതും തുടര്‍ന്ന് കാറുകളില്‍ എടുത്തുവയ്‌ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മലയാളികളല്ല നാണം‌കെട്ട വർഗം, താങ്കളാണ് പമ്പര വിഡ്ഢി‘- അർണബിനെതിരെ ആഞ്ഞടിച്ച് മേജർ രവി

റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് സഹതാപം മാത്രമേയുള്ളുവെന്ന് സംവിധായകൻ ...

news

ഒരു മാസത്തെ ശമ്പളം മാത്രമല്ല സ്വർണമാല കൂടി പ്രളയബാധിതർക്ക് നൽകി ശമീമ ടീച്ചർ

പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തെ കൈപിടിച്ചുയർത്തുന്നതിന് ലോകമെമ്പാടുമുള്ള ...

news

പ്രളയം; ചെങ്ങന്നൂരിലെ ക്യാം‌പുകളിലെ ജനങ്ങൾക്ക് ആശ്വാസവുമായി രാഹുൽ

കേരളത്തിലെ പ്രളയബാധിത മേഖലകളിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം ആരംഭിച്ചു. ...

news

ഡിഎംകെയുടെ അധ്യക്ഷനായി സ്റ്റാലിനെ തിരഞ്ഞെടുത്തു; വൈകിട്ട് ചുമതലയേൽക്കും

ഡിഎംകെയുടെ അധ്യക്ഷനായി എം കെ സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒൻപതിനു പാർട്ടി ആസ്ഥാനമായ ...

Widgets Magazine