മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി; ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷം

ബുധന്‍, 28 ഫെബ്രുവരി 2018 (10:42 IST)

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 
 
പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനം ശരിയായ രീതിയിൽ അല്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
 
ഇതു സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മണ്ണാര്‍ക്കാട് എംഎല്‍എ എം ഷംസുദ്ദീനാണ് നോട്ടീസ് നല്‍കിയത്. കൊലപാതകങ്ങള്‍ ചര്‍ച്ചയാകണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്ത്. പോലീസ് നോക്കുകുത്തിയാണെന്നും പ്രതിക്ഷം സഭയില്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'എടാ നമ്മള്‍ ആണ്‍പിള്ളേര്‍ മണ്ടന്‍മാരാണ്' - ജയസൂര്യയുടെ കിടിലൻ ഉപദേശം

ലഹരി ഉപയോഗിക്കുന്ന ആൺപിള്ളേരെ 95 ശതമാനം പെൺകുട്ടിക‌ൾക്കും ഇഷ്ടമല്ലെന്ന് നടൻ ജയസൂര്യ. സേ ...

news

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി (83 ) അന്തരിച്ചു. കാഞ്ചീപുരത്തെ ആശുപത്രിയില്‍ ഇന്ന് ...

news

ശ്വസിക്കുന്ന പ്രാണവായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം

സിറിയയില്‍ തുടരുന്ന അഭ്യന്തര യുദ്ധത്തിൽ മരണപ്പെട്ടവരുടെ കണക്കുകൾ ഔദ്യോഗികമായി ഇതുവരെ ...

news

ലോകത്തിന്റെ കണ്ണ് നനയിച്ച ചിത്രം! - നരകമായി മാറി സിറിയ

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. സിറിയയിലെ ഡമാസ്‌കസില്‍ ...

Widgets Magazine